Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : College Day

ബംഗളൂരു സെന്‍റ് ജോണ്‍സ് കോളജ് ഓഫ് നഴ്‌സിംഗ് ‘കോളജ് ഡേ’ ആഘോഷം നടത്തി

ബം​ഗ​ളൂ​രു: സെ​ന്‍റ് ജോ​ണ്‍സ് കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗി​ന്‍റെ കോ​ള​ജ് ഡേ ​ആ​ഘോ​ഷ​വും 2026 ബാ​ച്ചി​ന്‍റെ ഗ്രാ​ജു​വേ​ഷ​നും ന​ട​ത്തി.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​സെ​ന്‍റ് ജോ​ണ്‍സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് യൂ​ണി​വേ​ഴ്‌​സി​റ്റി വൈ​സ് ചാ​ന്‍സ​ല​ര്‍ ഫാ.​ഡോ.​ വി​ക്ട​ര്‍ ലോ​ബോ എ​സ്‌​ജെ മു​ഖ്യാ​തി​ഥി​യാ​യി.

സെ​ന്‍റ് ജോ​ണ്‍സ് അ​ക്കാ​ഡ​മി ഓ​ഫ് ഹെ​ല്‍ത്ത് സ​യ​ന്‍സ​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജേ​സു​ദോ​സ് രാ​ജ​മാ​ണി​ക്കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ.​അ​ജി​ത്ത് കെ​ര്‍ക്ക​ട്ട, ചീ​ഫ് ഓ​ഫ് ന​ഴ്‌​സിം​ഗ് സ​ര്‍വീ​സ​സ് പ്ര​ഫ.​സാ​റാ ഉ​മ്മ​ന്‍, പ്രി​ന്‍സി​പ്പ​ല്‍ ഡോ.​ ബി​ന്ദു മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up